340 യുക്രെയ്ൻ സൈനികരെ വധിച്ചെന്ന് റഷ്യ
Monday, January 6, 2025 3:38 AM IST
മോസ്കോ: ഇരുപത്തിനാലു മണിക്കൂറിനിടെ 340 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ അവകാശപ്പെട്ടു.
റഷ്യയിലെ കുർസ്ക് പ്രദേശത്ത് അധിനിവേശം നടത്തിയിട്ടുള്ള യുക്രെയ്ൻ സൈനികരുമായുള്ള പോരാട്ടത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. നാലു ടാങ്കുകൾ അടക്കമുള്ള സൈനിക വാഹനങ്ങൾ നശിപ്പിച്ചു.