പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; 12 സൈനികർ കൊല്ലപ്പെട്ടു
Thursday, November 21, 2024 1:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ സൈനിക ഔട്ട്പോസ്റ്റിലേക്കു സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. കുറ്റക്കാരെ ശിക്ഷിക്കുമെന്നു പാക് സൈന്യം അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നു സൈന്യം വ്യക്തമാക്കിയില്ല. എന്നാൽ, ഹാഫിസ് ഗുൽ ബഹാദൂർ എന്ന തീവ്രവാദ സംഘടന ഉത്തരവാദിത്വം ഏറ്റിട്ടുണ്ട്.