വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ തി​രി​കെ സ്വീ​ക​രി​ക്കാ​ൻ മ​ടി​ച്ച കൊ​ളം​ബി​യ​യ്ക്കു നേ​ർ​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ഴ​ക്കി​യ നി​കു​തിഭീ​ഷ​ണി ഫ​ലം ക​ണ്ടു.

കു​ടി​യേ​റ്റ​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ കൊ​ളം​ബി​യ ത​യാ​റാ​യി; കൊ​ളം​ബി​യ​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം ചു​ങ്കം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി ത​ത്കാ​ല​ത്തേ​ക്കു മ​ര​വി​പ്പി​ച്ച​താ​യി അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ‌ ശ്ര​മി​ച്ച കൊ​ളം​ബി​യ​ൻ പൗ​ര​ന്മാ​രെ പ​ട്ടാ​ളവി​മാ​ന​ത്തി​ലാ​ണ് തി​രി​കെ അ​യ​ച്ച​ത്. കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു. കൊ​ളം​ബി​യ​ൻ പൗ​ര​ന്മാ​രെ ക്രി​മി​ന​ലു​ക​ളാ​യി പ​രി​ഗ​ണി​ക്കാ​തെ അ​ന്ത​സോ​ടെ സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ളി​ൽ അ​യ​യ്ക്ക​ണ​മെ​ന്ന് ഗു​സ്താ​വോ ആ​വ​ശ്യ​പ്പെ​ട്ടു.


ഇ​തി​നു പി​ന്നാ​ലെ കൊ​ളം​ബി​യ​യ്ക്കു നേ​ർ​ക്ക് ഉ​പ​രോ​ധ​വും ചു​ങ്കം വ​ർ​ധ​ന​ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. ട്രം​പി​ന്‍റെ നീ​ക്ക​ത്തി​ൽ ഭ​യ​മി​ല്ലെ​ന്നാ​ണ് ഗു​സ്താ​വോ ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ, ട്രം​പി​ന്‍റെ ഡി​മാ​ന്‍റു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ കൊ​ളം​ബി​യ സ​മ്മ​തി​ച്ച​താ​യി വൈ​റ്റ്ഹൗ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ട്രം​പി​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ സ​മീ​പ​ന​മാ​ണ് അ​മേ​രി​ക്ക​യു​ടെ വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന് വൈ​റ്റ്ഹൗ​സ് പ​റ​ഞ്ഞു.