ടെ​ഹ്റാ​ൻ: റ​ഷ്യ​യി​ൽ​നി​ന്ന് അ​ത്യാ​ധു​നി​ക സു​ഖോ​യ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യെ​ന്ന് ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡ് വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ത്ര​യെ​ണ്ണം വാ​ങ്ങി​യെ​ന്ന​തു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​മാ​ന​ങ്ങ​ൾ ഇ​റാ​നി​ൽ എ​ത്തി​യോ എ​ന്ന​തും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ആ​ധു​നി​ക ഇ​റാ​ൻ രൂ​പീ​കൃ​ത​മാ​യ 1979ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​നു മു​ന്പ് അ​മേ​രി​ക്ക ന​ല്കി​യ പ​ഴഞ്ച​ൻ വി​മാ​ന​ങ്ങ​ൾ കു​റ​ച്ചെ​ണ്ണ​മാ​ണ് നി​ലവി​ൽ ഇ​റാ​ന്‍റെ പ​ക്ക​ലു​ള്ള​ത്.