കൈക്കൂലി: ദേശീയപാതാ അഥോറിറ്റി ഉന്നതൻ അറസ്റ്റിൽ
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജനറൽ മാനേജർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്റ്റ്ചെയ്തു. സ്വകാര്യകന്പനി ജനറൽ മാനേജറും അറസ്റ്റിലായവരിലുണ്ട്.
ദേശീയപാതയിലെ നിർമാണജോലികൾ ഏറ്റെടുത്തവർക്കു ബില്ലുകൾ വേഗത്തിൽ പാസാക്കുന്നതിനുൾപ്പെടെ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് ജനറൽ മാനേജർ രാംപ്രിത് പസ്വാനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ 1.18 കോടി രൂപയും കണ്ടെത്തിരുന്നു.