വിവാദ ഉത്തരവ്: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: അലാഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി.
സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ കേസിന്റെ പരിധിയിൽ വരില്ലെന്നും വസ്ത്രം അഴിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യത്തിന്റെ പരിധിയിലേ ഇതു വരികയുള്ളൂവെന്നുമുള്ള അലാഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രാം മനോഹർ നാരായണ്‍ മിശ്രയുടെ ഉത്തരവിലാണ് സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്.