കാർഷിക ശാസ്ത്രജ്ഞൻ കൃഷ്ണലാൽ ചദ്ദ അന്തരിച്ചു
Monday, March 24, 2025 2:38 AM IST
ന്യൂഡൽഹി: കാർഷിക ശാസ്ത്രജ്ഞനും പദ്മശ്രീ പുരസ്കാര ജേതാവുമായ കൃഷ്ണലാൽ ചദ്ദ (88) അന്തരിച്ചു. കൃഷി, ഉദ്യാനപാലനം എന്നീ വിഷയങ്ങളിൽ മുപ്പതോളം ഗ്രന്ഥകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിലെ മുൻ പ്രഫസറായ കൃഷ്ണലാൽ കേന്ദ്രസർക്കാരിന്റെ ഒട്ടേറെ സമിതികളിലും പ്ലാനിംഗ് കമ്മിഷനിലും ദീർഘനാൾ പ്രവർത്തിച്ചിരുന്നു.