ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണം: കോണ്ഗ്രസ്
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: വിവരാവകാശ നിയമത്തെ നശിപ്പിക്കുന്ന ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു കോണ്ഗ്രസ്.
ഡാറ്റ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ വിവരങ്ങൾ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം ഇല്ലാതാകുകയാണെന്നാരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വിവരങ്ങൾ തേടാൻ ജനപ്രതിനിധികൾക്കു നൽകിയിരുന്ന അതേ അവകാശം പൗരന്മാർക്കും നൽകിയിരുന്നതാണ് ഭേദഗതിയിലൂടെ ഇല്ലാതായതെന്നു ജയ്റാം കൂട്ടിച്ചേർത്തു.