നാഗ്പുരിൽ കർഫ്യു ഒഴിവാക്കി
Monday, March 24, 2025 2:38 AM IST
നാഗ്പുർ: കലാപത്തെത്തുടർന്ന് നാഗ്പുരിൽ പ്രഖ്യാപിച്ച കർഫ്യൂ പൂർണമായും ഒഴിവാക്കി. ആറു ദിവസം മുന്പാണ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ തിങ്കളാഴ്ച നടത്തിയ മാർച്ചിനിടെ ഖുറാൻ കത്തിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്നാണ് നാഗ്പുരിൽ കലാപമുണ്ടായത്.