മതാടിസ്ഥാന സംവരണം ഭരണഘടന അനുവദിക്കുന്നില്ല: ആർഎസ്എസ് ജനറൽ സെക്രട്ടറി
Monday, March 24, 2025 2:38 AM IST
ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്രാത്തേയ ഹൊസബലെ. സർക്കാർ കരാറുകളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം അനുവദിക്കാനുള്ള കർണാടക സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കർ രൂപകല്പന ചെയ്ത ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അംഗീകരിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവർ നമ്മുടെ ഭരണഘടനാ ശില്പിയുടെ ആശയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയാണ് അദ്ദേഹം പറഞ്ഞു.