ഹണിട്രാപ്പ് ശ്രമം: ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുമെന്ന് കെ.എന്‍. രാജണ്ണ
Wednesday, March 26, 2025 2:25 AM IST
ബംഗളൂരു: തനിക്കെതിരേ നടന്ന ഹണിട്രാപ്പ് ശ്രമത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ കണ്ട് പരാതി നല്‍കുമെന്ന് കര്‍ണാടക സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ.
രാജണ്ണ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പരമേശ്വര ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ജോലിസംബന്ധമായ തിരക്ക് കാരണമാണു പരാതി നല്കാന് വൈകിയതെന്നു രാജണ്ണ പറഞ്ഞു. ‘ഞാന്‍ പരാതി എഴുതിയിട്ടുണ്ട്. ഇന്നുതന്നെ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കും. - രാജണ്ണ പറഞ്ഞു.