സിബിഎസ്ഇ അക്കൗണ്ടൻസി: സാധാരണ കാൽക്കുലേറ്റർ അനുവദിച്ചേക്കും
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി പരീക്ഷയ്ക്കു സാധാരണ കാൽക്കുലേറ്റർ അനുവദിക്കാനുള്ള നിർദേശം പരിഗണിക്കുന്നതായി സിബിഎസ്ഇ.
ദൈർഘ്യമേറിയ കണക്കുകൂട്ടലുകൾ പരിഗണിച്ചാണിത്. കാൽക്കുലേറ്റർ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കായി വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.