മണിപ്പുരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് യാത്രാമൊഴി
Wednesday, March 26, 2025 2:25 AM IST
ചുരാചന്ദ്പുർ: മണിപ്പുരിൽ ഇനിയും കെട്ടടങ്ങാത്ത വംശീയപോരിന്റെ ഇരകളിലൊന്നായ ഒന്‍പതുവയസുകാരിയുടെ വിയോഗത്തിൽ നടുങ്ങി ചുരാചന്ദ്പുർ.
കലാപത്തെത്തുടർന്ന് പലയിടങ്ങളിലായി ചിതറിപ്പോയവർക്ക് അഭയം നൽകുന്ന ദുരിതാശ്വാസ ക്യാന്പിനു സമീപം കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശരീരത്തിൽ മുറിപ്പാടുകളും ഉണ്ട്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന സംശയവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതാകുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ജഡം കാണാതായത്.
ദുരിതാശ്വാസ ക്യാന്പിൽ നടന്ന അന്ത്യകർമങ്ങൾക്കുശേഷം ചുരാചന്ദ്പുർ സെമിത്തേരിയിൽ സംസ്കാരം നടത്തി. ചടങ്ങിനിടെ പെൺകുട്ടിയുടെ അമ്മ ബോധരഹിതയായി. പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്കെതിരേ അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു.