പൂ​​​​ന: ശി​​​​വാ​​​​ജി​​​​യെ​​​​യും മ​​​​ക​​​​ൻ സം​​​​ഭാ​​​​ജി​​​​യെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ. നാ​​​​ഗ്പു​​​​ർ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കൊ​​​​രാ​​​​ത്ക​​​​ർ ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ൻ ഇ​​​​ന്ദ്ര​​​​ജി​​​​ത് സാ​​​​വ​​​​ന്തു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ ശി​​​​വാ​​ജി​​​​യെ​​​​യും സം​​​​ഭാ​​​​ജി​​​​യെ​​​​യും കു​​​​റി​​​​ച്ച് കൊ​​​​രാ​​​​ത്ക​​​​ർ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.


പ​​​​രാ​​​​തി​​​​യി​​​​ൽ കൊ​​​​രാ​​​​ത്ക​​​​റി​​​​നെ​​​​തി​​​​രേ ഫെ​​​​ബ്രു​​​​വ​​​​രി 26നാ​​​​ണ് കോ​​​​ലാ​​​​പു​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. കോ​​​​ട​​​​തി മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ 18ന് ​​​​ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.