അമൃത്സറിൽ ബസുകൾ ആക്രമിച്ച് ഖലിസ്ഥാൻ മുദ്രാവാക്യമെഴുതി
Sunday, March 23, 2025 2:42 AM IST
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ നിർത്തിയിട്ട ബസുകളുടെ ചില്ലുകൾ അടിച്ചുപൊളിച്ച് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയനിലയിൽ കണ്ടെത്തി. ഹിമാചൽപ്രദേശിൽനിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്.
ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ ഇന്നലെ പുലർച്ചെയാണ് അജ്ഞാതർ ആക്രമിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം മുന്പ് പഞ്ചാബിലെതന്നെ മൊഹാലി ജില്ലയിൽപ്പെട്ട ഖാരാറിൽ ഹിമാചൽപ്രദേശിൽനിന്നുള്ള ബസ് അജ്ഞാതർ തകർത്തിരുന്നു.
അടുത്തിടെ പഞ്ചാബിൽനിന്നെത്തിയ ഒരുസംഘം യുവാക്കളുടെ ബൈക്കുകൾക്കു മുന്നിലുണ്ടായിരുന്ന കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരർ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ ചിത്രമടങ്ങിയ പതാക ഹിമാചൽപ്രദേശിൽ ഗ്രാമീണർ തടഞ്ഞുനിർത്തി നീക്കം ചെയ്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ദാൽ ഖൽസ എന്ന സംഘടനയും സിക്ക് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരും ചേർന്നു ഭിന്ദ്രൻവാലയുടെ ചിത്രങ്ങൾ ഹിമാചൽപ്രദേശ് ആർടിസി ബസുകളിലും ചില സ്വകാര്യ ബസുകളിലും പതിച്ചിരുന്നു.