ജമ്മുകാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ
Monday, March 24, 2025 2:38 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ കത്വയില്‍ നുഴഞ്ഞുകയറിയ ഭീകരരെ കീഴടക്കാന്‍ അതിശക്തമായ സൈനികനടപടി. കത്വയിൽ ഹിരാനഗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്കു സമീപം സൻയാൽ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് അഞ്ചോളം ഭീകരരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. സുരക്ഷാസേന തെരച്ചിൽ തുടരുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.