വാഗ്ദാനം നടപ്പാക്കി ബിജെപി ; ഡൽഹിയിലെ സ്ത്രീകൾക്ക് ഇനി പ്രതിമാസം 2500 രൂപ ലഭിക്കും
Sunday, March 9, 2025 1:58 AM IST
ന്യൂഡൽഹി: അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുമെന്ന വാഗ്ദാനം നടപ്പാക്കി ഡൽഹിയിലെ ബിജെപി സർക്കാർ.
മഹിളാ സമൃദ്ധി യോജന എന്ന പദ്ധതി നടപ്പാക്കാൻ 5100 കോടി രൂപ അനുവദിച്ചതായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വനിതാദിനമായ ഇന്നലെ പ്രഖ്യാപിച്ചു.
മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷപരിപാടിയിൽ മുഖ്യമന്ത്രി രേഖാ ഗുപ്തയുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നഡ്ഡയുടെ പ്രഖ്യാപനം.
പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി രേഖാ ഗുപ്ത അറിയിച്ചു.