വാംഗ്ചുക്കിന്റെ തടങ്കൽ: ഹർജി മാറ്റി
Thursday, October 16, 2025 2:51 AM IST
ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തെത്തുടർന്നു തടങ്കലിലായ സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി.
ഹർജിയിൽ ചില ഭേദഗതികൾ വരുത്തണമെന്ന് ഗീതാഞ്ജലി കോടതിയെ അറിയിച്ചിട്ടുണ്ട്. വാംഗ്ചുക്കിനെ തടങ്കലിൽ വച്ചിരിക്കുന്നതിന്റെ കാരണങ്ങളെ ഭേദഗതി വരുത്തിയ ഹർജിയിൽ ചോദ്യം ചെയ്യുമെന്ന് ഗീതാജ്ഞലിക്കുവേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.