ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ കേ​​​ന്ദ്ര ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി പ്ര​​​ഹ്ലാ​​​ദ് ജോ​​​ഷി​​​യെ ക​​​ണ്ടു.

നെ​​​ല്ലി​​​ന്‍റെ സം​​​ഭ​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ടു ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. കേ​​​ര​​​ള​​​ത്തി​​​ലെ നെ​​​ൽക്ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​മാ​​​ണ് നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച ശേ​​​ഷം പ​​​ണം ന​​​ൽ​​​കാ​​​ത്ത​​​ത്.


ഇ​​​ക്കാ​​​ര്യം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ടു നേ​​​ര​​​ത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സം​​​ഘം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.