ഗാ​​​ന്ധി​​​ന​​​ഗ​​​ർ: ഗു​​​ജ​​​റാ​​​ത്തി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ്ര പ​​​ട്ടേ​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള 16 മ​​​ന്ത്രി​​​മാ​​​രും രാ​​​ജി​​​വ​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ 11.30നാ​​​ണ് പു​​​തി​​​യ മ​​​ന്ത്രി​​​മാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ക.


182 നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് പ​​​ര​​​മാ​​​വ​​​ധി 27 മ​​​ന്ത്രി​​​മാ​​​ർ​​​വ​​​രെ​​​യാ​​​കാം. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​മാ​​​സം ആ​​​ദ്യം സ​​​ഹ​​​മ​​​ന്ത്രി ജ​​​ഗ​​​ദീ​​​ഷ് വി​​​ശ്വ​​​ക​​​ർ​​​മ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.