ഊട്ടിയിൽ മണ്ണിടിച്ചിൽ; ബസ് തകർന്നു
Thursday, October 16, 2025 2:49 AM IST
കൂനൂർ: കനത്ത മഴയെത്തുടർന്ന് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കെഎസ്ആർടിസി ബസ് തകർന്നു. ഊട്ടിയിൽനിന്ന് കേരളത്തിലേക്കു വരികയായിരുന്ന ബസ് ഇന്നലെ പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അന്പതോളം പേർ സുരക്ഷിതരാണ്. ഏതാനുംപേർക്ക് ചെറിയ പരിക്കുകൾ ഉണ്ടെന്നും തമിഴ്നാട് പോലീസ് അറിയിച്ചു. ബർലിയാർ ചിന്ന കുറുന്പുട്ടിയിൽ നിന്നും വലിയ കല്ലുകൾ പതിച്ചാണു ബസിനു കേടുപാട് പറ്റിയത്.
കനത്ത മഴയെത്തുടർന്ന് ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഏതാനും വീടുകളിലും വെള്ളം കയറി. വെള്ളക്കെട്ടിനെത്തുടർന്ന് ഊട്ടി ബസ് സ്റ്റാൻഡിലേക്കും ബോട്ട് ഹൗസിലേക്കും വാഹനഗതാഗതം തടസപ്പെട്ടു.