കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ
Friday, October 17, 2025 1:07 AM IST
ചണ്ഡിഗഡ്: എട്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബ് ഡിഐജി ഹർചരൺ സിംഗ് ഭുല്ലറെ സിബിഐ അറസ്റ്റ് ചെയ്തു. മൊഹാലിയിലെ ഓഫീസിൽനിന്നാണ് ഡിഐജിയെ അറസ്റ്റ് ചെയ്തത്.
മുൻ പഞ്ചാബ് ഡിജിപി എം.എസ്. ഭുല്ലറുടെ മകനാണ് ഹർചരൺ സിംഗ് ഭുല്ലർ. ആക്രിക്കച്ചവടക്കാരനെ കേസിൽനിന്ന് ഒഴിവാക്കാൻ എട്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭുല്ലറെ സിബിഐ പിടികൂടുകയായിരുന്നു.