8,000 മീറ്റർ ഉയരമുള്ള ഒന്പതു കൊടുമുടികൾ; ചരിത്രം സൃഷ്ടിച്ച് ഭരത് തമ്മിനേനി
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: ലോകത്തിലെ 8,000 മീറ്റർ ഉയരമുള്ള ഒന്പതു കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച് ആന്ധ്രാപ്രദേശ് സ്വദേശിയായ ഭരത് തമ്മിനേനി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറാമത്തെ കൊടുമുടിയായ ചോ ഒയു (8,188 മീറ്റർ) കൊടുമുടി തിങ്കളാഴ്ച രാവിലെ 6:55ന് കീഴടക്കിയതോടെയാണ് 36കാരനായ പർവതാരോഹകൻ പുതിയൊരു നേട്ടംകൂടി കൈയെത്തിപ്പിടിച്ചത്. നേപ്പാളിനും ചൈനയ്ക്കുമിടയിലുള്ളതാണ് ഈ കൊടുമുടി.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് 2017ൽ കീഴടക്കിയ തമ്മിനേനി എട്ട് വർഷമെടുത്താണ് 8,000 മീറ്റർ ഉയരമുള്ള ഒന്പത് കൊടുമുടികൾ കീഴടക്കിയത്. ഇന്ത്യയിലെ പ്രമുഖ പർവതാരോഹണ സംഘടനകളിലൊന്നായ ബൂട്ട്സ് ആൻഡ് ക്രാംപണ്സിന്റെ സ്ഥാപകനാണ് തമ്മിനേനി.