ഉത്സവകാല തിരക്ക് ; അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല
Thursday, October 16, 2025 2:49 AM IST
ന്യൂഡൽഹി: ദീപാവലിയും ഛത് പൂജയും കണക്കിലെടുത്ത് 28 വരെ ന്യൂഡൽഹി, ഓൾഡ് ഡല്ൽഹി, ഹസ്രത് നിസാമുദ്ദിൻ, ആനന്ദ്വിഹാർ, ഗാസിയാബാദ് സ്റ്റേഷനുകളിൽനിന്ന് പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ലെന്ന് നോർ ത്തേണ് റെയിൽവേ.
യാത്രക്കാർ കൂടുതലായി എത്തുന്ന സാഹചര്യം കണക്കിലെടുത്താണു തീരുമാനമെന്ന് റെയിൽവേ വ്യക്തമാക്കി.
അതേസമയം പ്രായമേറിയ ആളുകൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ടിക്കറ്റിനായി എൻക്വയറി ഓഫീസറെ ബന്ധപ്പെടാമെന്നും റെയിൽവേ വ്യക്തമാക്കി.