ഛത്തീസ്ഗഡിൽ 170 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് അമിത് ഷാ
Friday, October 17, 2025 1:06 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഇന്നലെ 170 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
ഛത്തീസ്ഗഡിലെ അബുജ്മാദ്, നോർത്ത് ബസ്തർ മേഖലകൾ മാവോയിസ്റ്റ് വിമുക്തമായെന്ന് അമിത് ഷാ അറിയിച്ചു. “സൗത്ത് ബസ്തറിൽ മാത്രമാണ് മാവോയിസ്റ്റ് പ്രവർത്തനമുള്ളത്. നമ്മുടെ സുരക്ഷാസേന ഉടൻ അതു തുടച്ചുനീക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകളെ സ്വാഗതം ചെയ്യുന്നു.
തോക്ക് എടുക്കുന്നതു തുടരുന്നവർ സുരക്ഷാസേനയുടെ ക്രോധം നേരിടേണ്ടി വരും”. 2026 മാർച്ച് 31നു മുന്പ് രാജ്യത്തുനിന്ന് മാവോയിസത്തെ ഉന്മൂലനം ചെയ്യാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിൽ മൂന്നു ദിവസത്തിനിടെ ഉന്നത നേതാവ് ഭൂപതി അടക്കം മുന്നൂറിലേറെ മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.