സുബീൻ ഗാർഗിന്റെ മരണം: ആസാം പോലീസ് സിംഗപ്പുരിലേക്ക്
Friday, October 17, 2025 1:06 AM IST
ഗോഹട്ടി: പ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ ദുരൂഹമരണം അന്വേഷിക്കാൻ ആസാം പോലീസ് 20നു സിംഗപ്പുരിലേക്കു തിരിക്കും.
പ്രത്യേക അന്വേഷണ സംഘത്തലവൻ എഡിജിപി മുന്ന ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം 21ന് സിംഗപ്പുർ പോലീസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തും.
സുബീനൊപ്പം സിംഗപ്പുരിലുണ്ടായിരുന്ന 11 പേർക്ക് പ്രത്യേക അന്വേഷണസംഘം സമൻസ് അയച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ സെപ്റ്റംബർ 29നാണു ദുരൂഹസാഹചര്യത്തിൽ മരിച്ചത്.