പോലീസിനു കല്ലേറ്
Thursday, October 16, 2025 2:49 AM IST
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേരെയും ബക്സ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ മുസൽപുരിൽ പോലീസ് വാഹനത്തിനു നേർക്ക് ഒരു സംഘം ആളുകൾ കല്ലെറിഞ്ഞു. കുറ്റവാളികളെ വിട്ടുതരൂ എന്ന് ആക്രോശിച്ച ജനക്കൂട്ടത്തെ ലാത്തിച്ചാർജ് നടത്തിയാണ് പോലീസ് പിരിച്ചുവിട്ടത്.
കല്ലേറിൽ വനിതാപോലീസിനും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പോലീസ് വാനിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ജയിൽ കവാടത്തിലും പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. ജയിൽ പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംഘം കാവലുണ്ട്.