ട്രംപിനെ മോദിക്കു ഭയം: രാഹുൽ
Friday, October 17, 2025 1:06 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്നു തീരുമാനിക്കാനും പ്രഖ്യാപിക്കാനും അമേരിക്കൻ നേതാവിനെ അനുവദിച്ചുവെന്നും ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദനസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.