ജ​​യ്സാ​​​ൽ​​​മേ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ സ്വ​​കാ​​ര്യ​​ബ​​​സി​​​നു തീ​​​പി​​​ടി​​​ച്ച് 20 യാ​​ത്ര​​ക്കാ​​ർ വെ​​ന്തു​​മ​​​രി​​​ച്ചു. 16 പേ​​​ർ​​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​​രി​​​ക്കേ​​​റ്റു. ജ​​​യ്സാ​​​ൽ​​​മേ​​​റി​​​ൽ​​​നി​​​ന്നു ജോ​​​ധ്പു​​​രി​​​ലേ​​​ക്കു പോ​​​യ ബ​​​സി​​​നാ​​​ണു തീ​​​പി​​​ടി​​​ച്ച​​​ത്.

57 യാ​​​ത്ര​​​ക്കാ​​​രാ​​​ണു ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.