ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പു​​​തു​​​താ​​​യി പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന്‍റെ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​ത്തെ​​​പ്പ​​​റ്റി​​​യു​​​ള്ള ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

പു​​​തി​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​ർ നി​​​ല​​​കൊ​​​ള്ളു​​​ന്ന 32 സെ​​​ന്‍റ് ഭൂ​​​മി പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യാ​​​ണു വാ​​​ങ്ങി​​​യ​​​തെ​​​ന്ന് ഗോ​​​വി​​​ന്ദ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


2021ൽ ​​​വാ​​​ങ്ങി​​​യ ഭൂ​​​മി​​​യി​​​ൽ 30 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ച് ഒ​​​ന്പ​​​തുനി​​​ല കെ​​​ട്ടി​​​ടം പ​​​ണി​​​ത​​​താ​​​യും ഭൂ​​​മി വാ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്തു ത​​​ർ​​​ക്ക​​​ങ്ങ​​​ളോ നി​​​യ​​​മ​​​പ്ര​​​ശ്ന​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് ഭൂ​​​മി​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി ത​​​ള്ള​​​ണ​​​മെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.