പ​​നാ​​ജി: ഗോ​​വ കൃ​​ഷി​​മ​​ന്ത്രി​​യും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ര​​വി നാ​​യി​​ക് (79) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ന​​ട​​ത്തി.

ര​​വി നാ​​യി​​ക് ഏ​​ഴു ത​​വ​​ണ ഗോ​​വ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 1984ൽ ​​എം​​ജി​​പി​​യി​​ലൂ​​ടെ​​യാ​​ണ് ആ​​ദ്യ​​മാ​​യി നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ​​ത്. 1989ലും ​​എം​​ജി​​പി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.


1999, 2002, 2007, 2017 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യും 2022ൽ ​​ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യും വി​​ജ​​യി​​ച്ചു. 1991-1993 കാ​​ല​​ത്താ​​ണ് നാ​​യി​​ക് ആ​​ദ്യ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്.