പാ​​റ്റ്ന/​​ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​ർ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ 71 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ച് ബി​​ജെ​​പി. സ്പീ​​ക്ക​​ർ ന​​ന്ദ് കി​​ഷോ​​ർ യാ​​ദ​​വി​​നെ ഒ​​ഴി​​വാ​​ക്കി. ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി സ​​മ്രാ​​ട്ട് ചൗ​​ധ​​രി ഒ​​രു ദ​​ശ​​ക​​ത്തി​​നു​​ശേ​​ഷം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു​​വെ​​ന്ന​​താ​​ണ് സ​​വി​​ശേ​​ഷ​​ത. 110 സീ​​റ്റു​​ക​​ളി​​ലാ​​ണ് ബി​​ജെ​​പി മ​​ത്സ​​രി​​ക്കു​​ക.

ഏ​​ഴു ത​​വ​​ണ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ സ്പീ​​ക്ക​​ർ ന​​ന്ദ് കി​​ഷോ​​ർ യാ​​ദ​​വി​​നു (72) പ​​ക​​രം പാ​​റ്റ്ന സാ​​ഹി​​ബ് മ​​ണ്ഡ​​ല​​ത്തി​​ൽ സ​​ഞ്ജ​​യ് ഗു​​പ്ത​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. താ​​രാ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് സ​​മ്രാ​​ട്ട് ചൗ​​ധ​​രി മ​​ത്സ​​രി​​ക്കു​​ക. 2010ൽ ​​ഇ​​ദ്ദേ​​ഹം പ​​ർ​​ബ​​ട്ട​​യി​​ൽ ആ​​ർ​​ജെ​​ഡി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ചി​​രു​​ന്നു. മ​​റ്റൊ​​രു ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ വി​​ജ​​യ്കു​​മാ​​ർ സി​​ൻ​​ഹ സി​​റ്റിം​​ഗ് സീ​​റ്റാ​​യ ല​​ഖി​​സ​​രാ​​യി​​യി​​ൽ വീ​​ണ്ടും ജ​​ന​​വി​​ധി തേ​​ടും.


ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ അം​​ഗ​​മാ​​യ ആ​​രോ​​ഗ്യ, നി​​യ​​മ​​മ​​ന്ത്രി മം​​ഗ​​ൾ പാ​​ണ്ഡെ സി​​വാ​​നി​​ൽ ജ​​ന​​വി​​ധി തേ​​ടും. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി രാം ​​കൃ​​പാ​​ൽ യാ​​ദ​​വ് ദാ​​നാ​​പു​​രി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. പ്ര​​മു​​ഖ ആ​​ർ​​ജെ​​ഡി നേ​​താ​​വ് റീ​​ത് ലാ​​ൽ യാ​​ദ​​വി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റാ​​ണി​​ത്.

ഒ​​ന്പ​​ത് വ​​നി​​ത​​ക​​ൾ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി. 2020ൽ ​​കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച സി​​ദ്ധാ​​ർ​​ഥ് സൗ​​ര​​വി​​നെ അ​​തേ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. മു​​ൻ ജെ​​ഡി-​​യു എം​​പി സു​​നി​​ൽ​​കു​​മാ​​ർ പി​​ന്‍റു​​വി​​ന് സീ​​താ​​മ​​ർ​​ഹി സീ​​റ്റ് ന​​ല്കി. ക​​ലാ, സാം​​സ്കാ​​രി​​ക മ​​ന്ത്രി​​യാ​​യ മോ​​ത്തി​​ലാ​​ൽ പ്ര​​സാ​​ദി​​നു ബി​​ജെ​​പി സീ​​റ്റ് നി​​ഷേ​​ധി​​ച്ചു.