ഹാത്രസ് ദുരന്തം: ആറു പേർ അറസ്റ്റിൽ
ഹാത്രസ് ദുരന്തം: ആറു പേർ അറസ്റ്റിൽ
Friday, July 5, 2024 2:05 AM IST
ഹാ​​​ത്ര​​​സ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഹാ​​​ത്ര​​​സി​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​യോ​​​ഗ​​​ത്തി​​​നി​​​ടെ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 121 പേ​​​ർ മ​​​രി​​​ച്ച അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​റു പേ​​​രെ യു​​​പി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ്രാ​​​ർ​​​ഥ​​​നാ​​​യോ​​​ഗ​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​നസ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ. ഇ​​​വ​​​രി​​​ൽ ര​​​ണ്ടു പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

മു​​​ഖ്യ​​​പ്ര​​​തി ദേ​​​വ്പ്ര​​​കാ​​​ശ് മ​​​ധു​​​ക​​​റി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ധു​​​ക​​​റി​​​നെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​റ​​സ്റ്റി​​ലാ​​യ​​വ​​ർ ക്രൗ​​ഡ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള വോ​​ള​​ന്‍റി​​യ​​ർ​​മാ​​രാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ​​രി​​പാ​​ടി​​ക​​ളി​​ൽ ഇ​​വ​​രാ​​ണ് ആ​​ൾ​​ക്കൂ​​ട്ട​​ത്തെ പൂ​​ർ​​ണ​​മാ​​യും നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​ത്.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ, ആ​​​ൾ​​​ദൈ​​​വം ഭോ​​​ലെ ബാ​​​ബ​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.ഭോ​​​ലെ ബാ​​​ബ​​​യു​​​ടെ മെ​​​യി​​​ൻ​​​പു​​​രി​​​യി​​​ലെ ആ​​​ശ്ര​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് എ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം ബാ​​​ബ അ​​​വി​​​ടെ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.

സു​​​ര​​​ക്ഷാ​​​ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​ണ് ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​പ​​​ക​​​ട​​​ശേ​​​ഷം ആ​​​ശ്ര​​​മ​​​ത്തി​​​ൽ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്നു. ഭോ​​ലെ ബാ​​ബ​​യ്ക്കെ​​തി​​രേ ഇ​​തു​​വ​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടി​​ല്ല.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രെ​​​യെ​​​ല്ലാം തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ല്കി​​​യെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ആ​​​ശി​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി ഇ​​​ന്ന് ഹാ​​​ത്ര​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യ രാ​ഹു​ൽ​ കൂ‌‌​ടി​ക്കാ​ഴ്ച ന​ട​ത്തും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.