പ്രധാനമന്ത്രിയുടെ പാർലമെന്‍റ് പ്രസംഗം വസ്തുതാവിരുദ്ധമെന്നു കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ പാർലമെന്‍റ് പ്രസംഗം വസ്തുതാവിരുദ്ധമെന്നു കോണ്‍ഗ്രസ്
Friday, July 5, 2024 2:05 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വ​സ്തു​താ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് കോ​ണ്‍ഗ്ര​സ് പ​രാ​തി ന​ൽ​കി.

തെ​റ്റാ​യ​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ മോ​ദി​യു​ടെ​യും ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യാ​ണ് കോ​ണ്‍ഗ്ര​സ് എം​പി മാ​ണി​ക്കം ടാ​ഗോ​ർ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യ്ക്കു ക​ത്തെ​ഴു​തി​യ​ത്.

ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​ലെ പ്ര​സ​ക്ത​മാ​യ പ​ല ഭാ​ഗ​ങ്ങ​ളും രേ​ഖ​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍ഗ്ര​സ് തി​രി​ച്ച​ടി​ച്ച​ത്. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും വി​മ​ർ​ശി​ക്കു​ന്ന മാ​ന്യ​വും വ​സ്തു​താ​പ​ര​വു​മാ​യ വാ​ച​ക​ങ്ങ​ൾ വ​രെ നീ​ക്കി​യ​പ്പോ​ഴും മോ​ദി​യ​ട​ക്ക​മു​ള്ള ഭ​ര​ണ​പ​ക്ഷ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ത്തി​ലെ തെ​റ്റാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും നീ​ക്കാ​തി​രി​ക്കു​ന്ന​ത് തി​ക​ച്ചും പ​ക്ഷ​പാ​ത​പ​ര​വും ഏ​ക​പ​ക്ഷീ​യ​വു​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ നി​ഷ്പ​ക്ഷ​ത പാ​ലി​ക്കേ​ണ്ട സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ പ്ര​തി​പ​ക്ഷ​ത്തോ​ട് ചി​റ്റ​മ്മ​ന​യ​മാ​ണു സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

2014ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് യു​ദ്ധ​വി​മാ​ന​ങ്ങ​ളും മ​തി​യാ​യ ആ​യു​ധ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ഠാ​ക്കൂ​റി​ന്‍റെ​യും പ്ര​സ്താ​വ​ന തീ​ർ​ത്തും തെ​റ്റാ​ണെന്നും കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.