പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
Friday, July 5, 2024 2:05 AM IST
നാ​​​സി​​​ക്: പ്ര​​​മു​​​ഖ ന​​​ടി സ്മൃ​​​തി ബി​​​ശ്വാ​​​സ് (100) അന്തരി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​സി​​​ക്കി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. നി​​​ര​​​വ​​​ധി ഹി​​​ന്ദി, മ​​​റാ​​​ഠി, ബം​​​ഗാ​​​ളി ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ബാ​​​ല​​​താ​​​ര​​​മാ​​​യാ​​​ണ് സ്മൃ​​​തി ബി​​​ശ്വാ​​​സ് അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഗു​​​രു ദ​​​ത്ത്, വി. ​​​ശാ​​​ന്താ​​​റാം, മൃ​​​ണാ​​​ൽ സെ​​​ൻ, ബി​​​മ​​​ൽ റോ​​​യി. ബി.​​​ആ​​​ർ. ചോ​​​പ്ര, രാ​​​ജ് ക​​​പൂ​​​ർ തു​​​ട​​​ങ്ങി​​​യ വി​​​ഖ്യാ​​​ത സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളി​​​ൽ സ്മൃ​​​തി ബി​​​ശ്വാ​​​സ് നാ​​​യി​​​ക​​​യാ​​​യി​​​രു​​​ന്നു. ദേ​​​വ് ആ​​​ന​​​ന്ദ്, കി​​​ഷോ​​​ർ​​​കു​​​മാ​​​ർ, ബ​​​ൽ​​​രാ​​​ജ് സാ​​​ഹ്‌​​​നി തു​​​ട​​​ങ്ങി​​​യ ന​​​ട​​​ന്മാ​​​ർ​​​ക്കൊ​​​പ്പം അ​​​ഭി​​​ന​​​യി​​​ച്ചു.

ബം​​​ഗാ​​​ളി സി​​​നി​​​മ സ​​​ന്ധ്യ (1930)​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ര​​​ങ്ങേ​​​റ്റം. 1960ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മോ​​​ഡ​​​ൽ ഗേ​​​ൾ ആ​​​ണ് അ​​​വ​​​സാ​​​നം അ​​​ഭി​​​ന​​​യി​​​ച്ച ഹി​​ന്ദി​​സി​​​നി​​​മ.

സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​സ്.​​​ഡി. ന​​​രാം​​​ഗി​​​നെ വി​​​വാ​​​ഹം ചെ​​​യ്ത​​​ശേ​​​ഷം സ്മൃ​​​തി ബി​​​ശ്വാ​​​സ് അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞു. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം നാ​​​സി​​​ക്കി​​​ലേ​​​ക്കു മാ​​​റി. രാ​​​ജീ​​​വ്, സ​​​ത്യ​​​ജീ​​​ത് എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ൾ. ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി 17നാ​​​ണ് നൂ​​​റാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത്.

ഒ​​​രു​​​കാ​​​ല​​​ത്ത് ബോ​​​ളി​​​വു​​​ഡി​​​ന്‍റെ പ്രി​​​യ​​​നാ​​​യി​​​ക​​​യാ​​​യി​​​രു​​​ന്ന സ്മൃ​​​തി ബി​​​ശ്വാ​​​സ് അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് നാ​​​സി​​​ക്കി​​​ലെ ഒ​​​റ്റ​​​മു​​​റി ഫ്ലാ​​​റ്റി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.