ഹേമന്ത് സോറൻ അധികാരമേറ്റു
ഹേമന്ത് സോറൻ അധികാരമേറ്റു
Friday, July 5, 2024 2:05 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി ഹേ​​മ​​ന്ത് സോ​​റ​​ൻ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. ഇ​​ന്ന​​ലെ രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ 13-ാം മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ് ജെ​​എം​​എം എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്ര​​സി​​ഡ​​ന്‍റു​​കൂ​​ടി​​യാ​​യ സോ​​റ​​ൻ.

ജ​​നു​​വ​​രി 31നാ​​ണ് ഹേ​​മ​​ന്ത് സോ​​റ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​ച്ച​​ത്. ഭൂ​​മി​​യി​​ട​​പാ​​ടി​​ലെ ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ഇ​​ഡി അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പാ​​യി​​രു​​ന്നു രാ​​ജി. തു‌​​ട​​ർ​​ന്ന് ചം​​പ​​യ് സോ​​റ​​ൻ മു​​ഖ്യ​​മ​​ന്തി​​യാ​​യി.

ജൂ​​ൺ 28നു ​​ഹേ​​മ​​ന്ത് സോ​​റ​​നു ജാ​​മ്യം ല​​ഭി​​ച്ചു. ഇ​​തോ​​ടെ ചം​​പ​​യ് സോ​​റ​​ൻ രാ​​ജി​​വ​​ച്ച് ഹേ​​മ​​ന്തി​​നു മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കു വ​​ഴി​​യൊ​​രു​​ക്കി. ജാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മാ​​സ​​ങ്ങ​​ൾ അ​​വ​​ശേ​​ഷി​​ക്കേ ഹേ​​മ​​ന്ത് സോ​​റ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തു തി​​രി​​ച്ചെ​​ത്തി​​യ​​ത് ജെ​​എം​​എം മു​​ന്ന​​ണി​​ക്കു നേ​​ട്ട​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.