എഎപിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ്
എഎപിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ്
Friday, July 5, 2024 12:39 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​യാ​ന​യി​ലും ഡ​ൽ​ഹി​യി​ലും ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യം ചേ​രി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ്.

എ​ന്നാ​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും ഇ​ന്ത്യ സ​ഖ്യം ഒ​രു​മി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും വാ​ർ​ത്ത ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ഇ​ന്ത്യ സ​ഖ്യ​ത്തി​ന് പ്ര​ത്യേ​ക​മാ​യി ഒ​രു ഫോ​ർ​മു​ല​യി​ല്ല. എ​ങ്കി​ലും ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഖ്യം ചേ​ർ​ന്നു മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സും ആം​ആ​ദ്മി​യും ഡ​ൽ​ഹി​യി​ൽ ഒ​രു​മി​ച്ചാ​ണു മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ പ​ഞ്ചാ​ബി​ൽ സ​ഖ്യ​ത്തി​ലാ​യി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ശി​വ​സേ​ന (യു​ബി​ടി), എ​ൻ​സി​പി ക​ക്ഷി​ക​ളു​മാ​യി സ​ഖ്യം ചേ​രും. ജാ​ർ​ഖ​ണ്ഡി​ൽ ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യു​മാ​യി സ​ഖ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡ്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​വും ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​വും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.