നിരപരാധിത്വം തെളിയും വരെ മത്സരിക്കില്ലെന്ന് ബാരാബങ്കിയിലെ ബിജെപി സ്ഥാനാർഥി
Tuesday, March 5, 2024 2:01 AM IST
ബാരാബങ്കി: അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുമെന്നു യുപി ബാരാബങ്കിയിലെ ബിജെപി സ്ഥാനാർഥി ഉപേന്ദ്ര സിംഗ് റാവത്ത്. നിരപരാധിത്വം തെളിയും വരെ മത്സരിക്കില്ലെന്ന് റാവത്ത് പറഞ്ഞു.
തിങ്കളാഴ്ചയാണ് റാവത്തിന്റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഡീപ്ഫേക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച വീഡിയോ വ്യാജമാണെന്നും എതിരാളികളാണ് ഇതിനു പിന്നിലെന്നും റാവത്ത് പറഞ്ഞു. 2019ൽ സിറ്റിംഗ് എംപി പ്രിയങ്ക സിംഗ് റാവത്തിനെ ഒഴിവാക്കിയാണ് ഉപേന്ദ്ര സിംഗ് റാവത്തിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഇന്ത്യാ മുന്നണിയിൽ ബാരാബങ്കി സീറ്റ് കോൺഗ്രസിനാണ്.