സണ്ണി ജോസഫ് 12ന് ചുമതലയേൽക്കും
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ 12ന് രാവിലെ 9.30ന് കെ. സുധാകരൻ എംപിയിൽനിന്ന് ചുമതലയേറ്റെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷസാഹചര്യത്തിൽ കെപിസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ചുമതല ഏറ്റെടുക്കൽ.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ, എഐസിസി ഭാരവാഹികൾ, മുൻ കെപിസിസി അധ്യക്ഷന്മാർ, എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറന്പിൽ എംപി എന്നിവരും യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപിയും അന്നേദിവസം ചുമതല ഏറ്റെടുക്കും.