ദൃശ്യമോഹനം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
Friday, May 9, 2025 3:14 AM IST
കൊച്ചി: മലയാളസിനിമയില്‍ പുതുവഴികള്‍ തുറന്ന സംവിധായകന് മോഹന്റെ സ്മരണാര്‍ഥം മോഹന്‍ ഫൗണ്ടേഷനും ചാവറ കള്‍ച്ചറൽ സെന്ററിലെ ചാവറ ഫിലിം സ്കൂളും സഹകരിച്ച് ദൃശ്യമോഹനം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
അഞ്ചു മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സിനിമകളാണ് (മലയാളം/ ഇംഗ്ലീഷ്) മത്സരത്തിന് അയയ്ക്കേണ്ടത്. ഈ മാസം 15 വരെ എന്‍ട്രികള്‍ അയയ്ക്കാം.
ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7,000 രൂപയും മികച്ച സംവിധായകന് 5,000 രൂപയും അവാര്‍ഡും നല്‍കും. ജൂണ്‍ 14, 15 തീയതികളില്‍ സംവിധായകന് മോഹന്റെ ജന്മസ്ഥലമായ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ദൃശ്യമോഹനം ഫിലിം ആന്‍ഡ് ഡാന്‍സ് ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഫെസ്റ്റിവല്‍ ചെയര്‍പേഴ്സണ്‍ അനുപമ മോഹനും ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പും അറിയിച്ചു. ഫോണ്‍: 9400068683.