പാ​ലാ: രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍ഷ​ത്തി​ല്‍ ക്രൈ​സ്ത​വ​വി​ശ്വാ​സ സാ​ക്ഷ്യ​വു​മാ​യി രൂ​പ​ത​യി​ല്‍ നി​ന്നു​ള്ള മി​ഷ​ന​റി​മാ​രു​ടെ സം​ഗ​മം ഇ​ന്ന് പ്ര​വി​ത്താ​നം മാ​ര്‍ ആ​ഗ​സ്തി​നോ​സ് ഫൊ​റോ​ന പ​ള​ളി​യി​ല്‍ ന​ട​ക്കും. രൂ​പ​ത​യു​ടെ ആ​ത്മീ​യ സ​മ്പ​ത്തു​ക​ളാ​യ 4000 ലേ​റെ പേ​ര്‍ മി​ഷ​ന​റി സം​ഗ​മ​ത്തി​ല്‍ ഒ​ത്തു​ചേ​രും.

രൂ​പ​താം​ഗ​ങ്ങ​ളാ​യ സ​ന്യാ​സി​നി​മാ​രും 2700 ലേ​റെ സ​ന്യാ​സ സ​ഹോ​ദ​ര​ങ്ങ​ളും രൂ​പ​താം​ഗ​ങ്ങ​ളാ​യ 30 ല്‍ ​പ​രം മെ​ത്രാ​ന്മാ​രും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ മി​ഷ​ന​റി​മാ​രും പാ​ലാ രൂ​പ​ത​യ്ക്കു​ള്ളി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന രൂ​പ​താം​ഗ​ങ്ങ​ളാ​യ എ​ല്ലാ വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും വി​വി​ധ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ല്‍പ്പെ​ട്ട വൈ​ദി​ക​രും സ​ന്യ​സ്ത​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും.


9.15 നു ​വി​ശു​ദ്ധ കു​ര്‍ബാ​ന​ക്ക് ഒ​രു​ക്ക​മാ​യു​ള​ള പ്ര​ദ​ക്ഷി​ണം. 9.30 നു ​വി​ശു​ദ്ധ കു​ര്‍ബാ​ന. നിരവധി മെ​ത്രാ​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും. 11.15 ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മെ​ത്രാ​ന്മാ​രും കേ​ന്ദ്ര സം​സ്ഥാ​ന മ​ന്ത്രി​മാ​രും എം​പി​മാ​ര്‍, എം​എ​ല്‍എ​മാ​ര്‍ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളു​ടെ സു​പ്പി​രി​യ​ര്‍ ജ​ന​റ​ല്‍, പ്രോ​വി​ന്‍ഷ്യ​ല്‍ സു​പ്പി​രി​യ​ര്‍മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.