കൂട്ടായ പ്രവർത്തനം കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ സൃഷ്ടിക്കുമെന്നു എ.കെ. ആന്റണി
Friday, May 9, 2025 3:14 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ കൂട്ടായ നേതൃത്വത്തിന്റെ പ്രവർത്തനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ സൃഷ്ടിക്കുമെന്നു മുതിർന്ന നേതാവ് എ.കെ. ആന്റണി.
അടുത്തു വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനം യുഡിഎഫിന് മുതൽക്കൂട്ടാകും. പുതിയ നേതൃത്വത്തെ കോണ്‍ഗ്രസ് പ്രവർത്തകരും ജനങ്ങളും സ്വാഗതം ചെയ്യുമെന്നാണു വിശ്വാസം.
സംസ്ഥാന ഭരണത്തിനെതിരേയുള്ള ജനങ്ങളുടെ മനസിലെ വിദ്വേഷം പുറത്തു കാണിക്കാതെ അവർ സഹകരിക്കുകയാണ്. അവസരം വരുന്പോൾ ജനം തിരിച്ചടി നൽകുമെന്നും എ.കെ. ആന്റണി പറഞ്ഞു.