സെക്രട്ടേറിയറ്റിലും നോർക്കയിലും കണ്ട്രോൾ റൂം തുറന്നു
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സെക്രട്ടേറിയറ്റിലും നോർക്കയിലും കണ്ട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണു നടപടി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കണം. സഹായം ആവശ്യമുണ്ടെങ്കിൽ കണ്ട്രോൾ റൂം നന്പരിൽ ബന്ധപ്പെടാം.
സെക്രട്ടേറിയറ്റ് കണ്ട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala @kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നന്പർ ), 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ)
►കണ്ട്രോൾ റൂമിൽ വാട്സ് ആപ്പിലും ബന്ധപ്പെടാം
അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരള സെക്രട്ടേറിയറ്റിൽ ആരംഭിച്ച കണ്ട്രോൾ റൂമിൽ വാട്സ് ആപ്പിലും ബന്ധപ്പെടാൻ സംവിധാനമൊരുക്കി. 9037810100 ആണ് വാട്സ് ആപ്പ് നന്പർ.
►ന്യൂഡൽഹി കേരള ഹൗസിൽ കണ്ട്രോൾ റൂം തുറന്നു
ന്യൂഡൽഹി കേരള ഹൗസിൽ കണ്ട്രോൾ റൂം തുറന്നു. ഹെൽപ്ലൈൻ നന്പർ: 011 23747079.