എറണാകുളം - വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു
Friday, May 9, 2025 3:13 AM IST
കൊല്ലം: മധ്യകേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാരുടെയും തീർഥാടകരുടെയും ആവശ്യം പരിഗണിച്ച് എറണാകുളത്തു നിന്നും വേളാങ്കണ്ണിയിലേക്ക് സ്പെഷൽ ട്രെയിൻ (06061/62) അനുവദിച്ച് റെയിൽവേ. ആദ്യ ഘട്ടത്തിൽ നാലു വീതം സർവീസുകൾ ആകും ഉണ്ടാകുക.
14ന് ( ബുധൻ) രാത്രി 11. 50 ന് എറണാകുളത്തു നിന്നും ആരംഭിക്കുന്ന ആദ്യ സർവീസ് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3.15ന് വേളാങ്കണ്ണിയിൽ എത്തും.
വ്യാഴാഴ്ചകളിൽ വൈകുന്നേരം 6.40 ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ വെള്ളി രാവിലെ 11.55ന് എറണാകുളത്ത് മടങ്ങിയെത്തും. ആറ് ജനറൽ കമ്പാർട്ട്മെന്റുകൾ അടക്കം 18 കോച്ചുകൾ ട്രെയിനിൽ ഉണ്ടാവും.