കക്കോടി പഞ്ചായത്ത് പ്രസിഡന്റ് ദേശവിരുദ്ധ കമന്റ് ഇട്ടുവെന്ന് കോണ്‍ഗ്രസ്
Friday, May 9, 2025 3:14 AM IST
കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് കക്കോടി പഞ്ചായത്ത് പ്രസിഡന്റ് പാക്കിസ്ഥാന് അനുകൂല കമന്റ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
“ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്, വിചാരവികാരമുള്ളവരാണ്’’ എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ ഫേസ്ബുക്കില്‍ കുറിച്ചത്. ഷീബയ്ക്കെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയതതോടെ പോസ്റ്റ് അപ്രത്യക്ഷമായി.
ഷീബയുടെ പോസ്റ്റ് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിപിഎമ്മാണ് കക്കോടി പഞ്ചായത്ത് ഭരിക്കുന്നത്.