ഫാ. അലക്സ് ചാലങ്ങാടി വിസി പ്രൊവിൻഷ്യൽ
Saturday, May 10, 2025 2:04 AM IST
അങ്കമാലി: വിൻസെൻഷ്യൻ സന്യാസസമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. അലക്സ് ചാലങ്ങാടി തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കിഴക്കുമുറി ഇടവകാംഗമാണ്. ഫാ. ബിജു മൂഞ്ഞേലി -അസി. പ്രൊവിൻഷ്യൽ സുപ്പീരിയർ, ഫാ. സോണി ഇടശേരി, ഫാ. റോബിൻ ചിറ്റൂപ്പറമ്പിൽ, ഫാ. പോൾ തരകൻ എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.