കൊ​​​ച്ചി: സം​​​സ്ഥാ​​​ന കാ​​​ര്‍​ഷി​​​ക ഗ്രാ​​​മവി​​​ക​​​സ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലെ 1600 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ​​​യു​​​ള്ള നി​​​ക്ഷേ​​​പം സ​​​ര്‍​ക്കാ​​​ര്‍ ട്ര​​​ഷ​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഉ​​​പ​​​ഹ​​ർ​​​ജി.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി നി​​​ക്ഷേ​​​പം മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ​​പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും സ​​​ഹ​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ഉ​​​ള്‍​പ്പെ​​​ടെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ലം​​​ഘി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി മോ​​​ഹ​​​നാ​​​ണ് ഉ​​​പ​​​ഹ​​​ർ​​​ജി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.