കർണാടകയിൽ കാറപകടം; മലയാളി യുവാവ് മരിച്ചു
Friday, May 9, 2025 3:14 AM IST
അയ്മനം: കർണാടകയിൽ ഹുബ്ബള്ളിക്കടുത്ത് കാർ ഡിവൈഡറിൽ ഇടിച്ച് അയ്മനം സ്വദേശി മരിച്ചു. അയ്മനം അമ്പാട്ട് പുത്തൻ മാളികയിൽ സാമുവൽ ചാക്കോ (മെർവിൻ- 36) ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സാമുവൽ സഹപ്രവർത്തകർക്കൊപ്പം മുംബൈയിൽനിന്നു ജോലി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ രാത്രി കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
അഞ്ചു പേർ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവറും മരി ച്ചു. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കറിക്കാട്ടൂർ സെന്റ് മത്യാസ് സിഎസ്ഐ പള്ളിയിൽ. പിതാവ്: ചാക്കോ ചാക്കോ, അമ്മ: റോജ ചാക്കോ. സഹോദരങ്ങൾ: രോഹൻ, വിശാൽ.