സണ്ണി ജോസഫ് മാന്യതയുടെ മുഖശ്രീ: ചെറിയാൻ ഫിലിപ്പ്
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്.
സണ്ണി ജോസഫ് കോണ്ഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമശേഷി പ്രകടിപ്പിച്ച കഠിനാധ്വാനിയായ മലയോര കർഷകനാണ്.
സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോണ്ഗ്രസ് ഹൈക്കമാൻഡ് അഭിമാനപൂർവം അവതരിപ്പിച്ചിരിക്കുന്നതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.