ക​​​രു​​​വ​​​ന്നൂ​​​ർ ബാങ്ക്: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ന്‍ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ചു
ക​​​രു​​​വ​​​ന്നൂ​​​ർ  ബാങ്ക്:  ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ന്‍  ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ചു
Thursday, October 5, 2023 2:19 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്കി​​​ൽ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള​​​യാ​​​ൾ ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ചു. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ ക​​​രു​​​വ​​​ന്നൂ​​​ര്‍ തേ​​​ല​​​പ്പി​​​ള്ളി കോ​​​ളേ​​​ങ്ങാ​​​ട്ടു​​​പ്പ​​​റ​​​മ്പി​​​ല്‍ ശ​​​ശി (53)​​​ യാ​​​ണു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ 30നാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ശ​​​ശി​​​യു​​​ടെ​​​യും അ​​​മ്മ ത​​​ങ്ക​​​യു​​​ടെ​​​യും പേ​​​രി​​​ലാ​​​യി 14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ചി​​​കി​​​ത്സാച്ചെലവി​​​നാ​​​യി ബാ​​​ങ്ക് ക​​​നി​​​ഞ്ഞി​​​ല്ലെ​​​ന്നു സ​​​ഹോ​​​ദ​​​രി മി​​​നി പ​​​റ​​​ഞ്ഞു.

ഓ​​​ഗ​​​സ്റ്റ് 22നു ​​​രാ​​​ത്രി ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം നേ​​​രി​​​ട്ട​​​തി​​​നെ ത്തുടര്‍​ന്ന് മാ​​​പ്രാ​​​ണ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ ​​​തേ​​​ടി. ശ​​​രീ​​​രം ത​​​ള​​​ര്‍​ന്നു കൊ​​​ണ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ല​​​യി​​​ല്‍ ഞ​​​ര​​​മ്പു​​​ പൊ​​​ട്ടി ര​​​ക്തം ഒ​​​ഴു​​​കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ട​​​ന്‍ ശ​​സ്ത്ര​​ക്രിയ വേ​​​ണ​​​മെ​​​ന്നും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. അ​​​ന്നു​​​രാ​​​ത്രി​​​ത​​​ന്നെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശ​​സ്ത്ര​​ക്രി​​യ ന​​​ട​​​ത്തി.

ചി​​​കി​​​ത്സയ്ക്ക്‌ നി​​​ക്ഷേ​​​പ​​​ത്തു​​​ക ല​​​ഭി​​​ക്കാ​​​നാ​​​യി ക​​​രു​​​വ​​​ന്നൂ​​​ര്‍ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രെ സ​​​മീ​​​പി​​​ച്ചു. 23ന് ​​​രാ​​​വി​​​ലെ 25,000 രൂ​​​പ ന​​​ല്‍​കാ​​​മെ​​​ന്നാ​​​യി. ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍​സി​​​ല​​​ര്‍ അ​​​ല്‍​ഫോ​​​ൻ​സാ തോ​​​മ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് അ​​​മ്പ​​​തി​​​നാ​​​യി​​​രം​​​ രൂ​​​പ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കി. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍ അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും ബാ​​​ങ്കി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ചു.


സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​ന്ന് ചി​​​കി​​​ത്സ​​​യ്ക്ക് ചെ​​​ല​​​വാ​​​യ അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബി​​​ല്ലു​​​ക​​​ളും ഡോ​​​ക്ട​​​റു​​​ടെ ക​​​ത്തും ഹാ​​​ജ​​​രാ​​​ക്കി​​​യെ​​​ങ്കി​​​ലും 40,000 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പ​​​ല​​​രി​​​ല്‍​നി​​​ന്നു വാ​​​യ്പ വാ​​​ങ്ങി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി ബി​​​ല്ലു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​തീ​​​ര്‍​ത്ത​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​നി​​​ന്ന് ഡി​​​സ്ചാ​​​ര്‍​ജ് ചെ​​​യ്ത​​​ശേ​​​ഷം പ​​​ല്ലി​​​ശേ​​​രി​​​യി​​​ലെ ശാ​​​ന്തി പാ​​​ലി​​​യേ​​​റ്റീ​​​വ് കേ​​​ന്ദ്ര​​​ത്തി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

വീ​​​ടി​​​ന്‍റെ പി​​​ന്നി​​​ലു​​​ള്ള പ​​​ത്തു​​​സെ​​​ന്‍റ് സ്ഥ​​​ലം വി​​​റ്റു​​​കി​​​ട്ടി​​​യ പ​​​ണ​​​മാ​​​ണ് എ​​​ഴു​​​വ​​​ര്‍​ഷം മു​​​മ്പ് ബാ​​​ങ്കി​​​ന്‍റെ മാ​​​പ്രാ​​​ണം ശാ​​​ഖ​​​യി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ച​​​ത്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ ശ​​​ശി​​​യും 73 വ​​​യ​​​സു​​​ള്ള അ​​​മ്മ ത​​​ങ്ക​​​യു​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ള്ള​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷ​​​വും ബാ​​​ങ്കി​​​ല്‍​നി​​​ന്ന് ആ​​​രും ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്ന് സ​​​ഹോ​​​ദ​​​രി മി​​​നി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.